സാമൂഹിക പ്രതിബദ്ധതയുള്ള ഓരോ മനുഷ്യനും ഇതു വായിച്ചിരിക്കണം , കണ്ടിരിക്കണം , പ്രതികരിക്കണം -
പണ്ടെല്ലാം ഒരു മരണം നടന്നാൽ ആ പ്രദേശം മുഴുവൻ മൂകതയിലാഴ്ന്നു പോകുമായിരുന്നു . തോരാകണ്ണീരിനാൽ തീർത്ത ശോകം നിറയുന്ന സന്ധ്യകൾ , മിഴി മൂടാനാകാത്ത രാവുകൾ , തളർന്നു വീഴുന്ന പുലരികൾ .............
എന്നാൽ ഇവയെല്ലാം ഇന്നന്യമായി പോയിരിക്കുന്നു . ഇന്നൊരു മരണം നടന്നാൽ അതുയർത്തി പിടിക്കുന്നത് ഫേസ്ബുക്ക് , വാട്സ്അപ്പ് പോലുളള സോഷ്യൽ മീഡിയാസിലെ പോസ്റ്റും അവയ്ക്ക് പുറകെ വരുന്ന ലൈക്കും കമൻറും ആണ് .
തൻറെ മോടി ഉയർത്തുന്ന ഫേസ്ബുക്ക് ലൈക്കിൻറെ എണ്ണം കൂട്ടുന്നതിന് പോസ്റ്റ് ചെയ്യുന്ന മരണങ്ങൾക്കും അവയ്ക്കൊരിക്കലും അനുയോജ്യമല്ലാത്ത കമൻറിനും ഒരു ഉദ്ദാഹരണം -
- എൻറെ ഒരു സുഹൃത്തിൻറെ വാട്സപ്പ് ഗ്രൂപ്പിൽ ഞാൻ കാണാനിടയായതാണിത് . ഒരിക്കൽ മരിച്ച ഈ വ്യക്തിയെയും ഇദ്ദേഹത്തിൻറെ സുഹൃത് -സ്വന്തങ്ങളെയും ഒരുമിച്ചു കുരുതി കൊടുക്കുന്നതിനു തുല്യമാണ് .
സാമൂഹിക പ്രതിബദ്ധതയുള്ള ഓരോ മനുഷ്യനും ഇതു വായിച്ചിരിക്കണം ; കണ്ടിരിക്കണം ; പ്രതികരിച്ചിരിക്കണം -
സോഷ്യലി റെസ്പോണ്സിബിൾ ആയ ഓരോ വ്യക്തിയുടെയും പ്രതികരണത്തിനായി കാത്തിരിക്കുന്നു .
G K .
